Skip to main content
ഡല്‍ഹി റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന  ഭിന്നശേഷി കുട്ടികള്‍ക്കുള്ള യാത്രയയപ്പ്

റിപ്പബ്ലിക് ദിനാഘോഷം:  ഭിന്നശേഷി കുട്ടികൾക്ക്  ഇന്ന് ഡൽഹിയിൽ സ്വീകരണം

 

 

റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഇടുക്കിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് ഭിന്നശേഷി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഇന്ന് ഡൽഹിയിൽ എത്തും. സമഗ്രശിക്ഷ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് സംഘം ഡൽഹിയിലെത്തുന്നത്.

ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എ  സുലൈമാന്‍ കുട്ടിയുടെ നേതൃത്വത്തിൽ എറണാകുളത്ത് കുട്ടികൾക്ക് യാത്രയയപ്പു നൽകി. മംഗള എക്സ് പ്രസിൽ പ്രതേൃക  കംപാര്‍ട്‌മെന്റിലായിരുന്നു സംഘത്തിന്റെ യാത്ര.

ഉല്ലാസപ്പറവകള്‍ എന്ന് പേരിട്ടിരിക്കുന്ന  സംഘത്തില്‍ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍, ഡോക്ടര്‍മാര്‍ സഹിതം 60 പേരുണ്ട്. സംഘത്തിന് ഇന്ന്  കേരള ഹൗസില്‍ സ്വീകരണം നല്‍കും. നാളെ ( 25 ) ആള്‍ ഇന്ത്യ മലയാളി അസോസിയേഷൻ സ്വീകരണം നൽകും. രണ്ടു ദിവസം ഡല്‍ഹിയും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കും. . 26ന് റിപ്പബ്ലിക് ദിന പരേഡ് കണ്ട ശേഷം  27ന്  താജ്മഹല്‍ സന്ദര്‍ശിച്ച് 28 ന് നാട്ടിൽ തിരിച്ചെത്തും.

date