Skip to main content

ഇനി ഓമനയ്ക്ക് വേദനകളെ മറന്ന് കയറാം സ്വന്തം ഭൂമിയിലേക്ക് 

ഊന്ന് വടിയുടെ സഹായത്തോടെയാണു നാറാണംമൂഴി മാടന്തമണ്‍ ഈട്ടിയക്കല്‍ വീട്ടില്‍ ഓമന തന്റെ ഭൂമിയുടെ പട്ടയം സ്വീകരിക്കാന്‍ ജില്ലാതല പട്ടയമേളയില്‍ എത്തിയത്. കാലിനു തേയ്മാനം ബാധിച്ച ഓമനയ്ക്കു സ്വന്തമായി ഭൂമി ഇല്ലാതിരുന്നതിനാല്‍ ചികിത്സാ സഹായം കിട്ടിയിരുന്നില്ല. ചികിത്സാ സഹായം ലഭിക്കുവാന്‍ പോകാത്ത ഓഫീസുകളില്ല. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പട്ടയമേളയിലൂടെ തന്റെ സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഓമന വീട്ടിലേക്ക് മടങ്ങിയത്. 

 

 

 

 

date