Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി നീട്ടി

കൊച്ചി: സമ്പൂര്‍ണ തൊഴിലാളി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത ക്ഷേമനിധി ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളള തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി എല്ലാത്തരം കുടിശികകളും ഒമ്പത് ശതമാനം പലിശ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം എസ്.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-2401632.

date