Skip to main content

എസ്.സി പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി പഞ്ചായത്ത്/മുനിസിപ്പൽ തലത്തിൽ എസ്.സി. പ്രൊമോട്ടർമാരായി നിയമിക്കുന്നതിലേയ്ക്ക് പട്ടികജാതി പട്ടികവർഗ്ഗ യുവതി-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2019 ജൂലൈ 26ലെ പ്രൊമോട്ടർ നിയമന വിജ്ഞാപനം റദ്ദു ചെയ്തുകൊണ്ടാണ് പുതുതായി വിജ്ഞാപനം പുറപ്പെടുവിച്ചത്. 2020 ഏപ്രിൽ 01 മുതൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ +2 അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. 2020 ജനുവരി 01 ന് മുമ്പായി 40 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കാൻ യോഗ്യരല്ല. ജില്ലാതലത്തിൽ 10% ഒഴിവുകൾ എസ്.എസ്.എൽ.സി യോഗ്യതയുള്ള മൂന്ന് വർഷത്തെ സാമൂഹ്യ പ്രവർത്തന പരിചയമുള്ളവരെ നിയമിക്കുന്നതാണ്. ഇവരുടെ പ്രായപരിധി 50 വയസ്സ് ആയിരിക്കും. നിശ്ചിത യോഗ്യതയും താൽപര്യവുമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 07 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ആഫീസർക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പര്‍ - 0477 2252548

 

date