Skip to main content

ഒരു പശു യൂണിറ്റ് പദ്ധതി

 

 

കാക്കനാട്: ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന പട്ടികജാതിക്കാർക്കുള്ള ഒരു പശു യൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജില്ലയിൽ 50 എണ്ണമാണ്' നടപ്പിലാക്കുന്നത്. വിശദ വിവരങ്ങൾ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലും എല്ലാ ബ്ലോക്കിലുമുള്ള ക്ഷീരവികസന യൂണിറ്റുകളിലും ലഭ്യമാണ്. അപേക്ഷകൾ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിലോ തൊട്ടടുത്ത ക്ഷീര സംഘത്തിലോ ഫെബ്രുവരി രണ്ട് വൈകീട്ട് അഞ്ചിന് മുമ്പ് സമർപ്പിപിക്കണം.

date