Skip to main content

പ്രിസിഷന്‍ ഫാമിംഗ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം- മന്ത്രി കെ കൃഷ്ണന്‍കുട്ടി 

 

 

കാര്‍ഷികമേഖലയില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ മുന്നേറ്റമുണ്ടാക്കാന്‍ പ്രിസിഷന്‍ ഫാമിങ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്  ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഫാബ് ലാബ്  ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു  അദ്ദേഹം. ആധുനിക സാങ്കേതികവിദ്യ തൊഴില്‍ രംഗത്ത് ഏറെ കുതിച്ചു ചാട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ മികച്ച തൊഴിലവസരങ്ങള്‍ ക്കായി ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കോഴ്‌സുകള്‍ പഠിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് പോളിടെക്‌നിക് കോളേജില്‍ നടന്ന പരിപാടിയില്‍  വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ .ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.   ബാലമുരളി,  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.പി ഇന്ദിരാദേവി, ഐ.ടി സെക്രട്ടറി എം.ശിവശങ്കരന്‍ ഐ.എ.എസ്,  മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈലജ, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.രാജന്‍, നിതിന്‍ കണിച്ചേരി, കെടുമ്പ് ഗ്രാമ പഞ്ചായത്ത് അംഗം ധന്‍ രാജ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്  റീജണല്‍ ജോയിന്റ് ഡയറക്ടര്‍ ബീന, ജി.പി.സി പ്രിന്‍സിപ്പല്‍ ചന്ദ്രകുമാര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആര്‍. ടി ആദര്‍ശ്, ജനപ്രതിനിധികള്‍രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ജനപ്രതിനിധികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date