Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്നം പുരസ്‌കാരത്തിന് അപേക്ഷിക്കാം

 

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വനിതരത്നം പുരസ്‌കാരത്തിന്
അപേക്ഷിക്കാം. 2019 ലെ പുരസ്‌കാരത്തിന് സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മേഖല എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ച വനിതകള്‍ക്ക് അപേക്ഷിക്കാം. ഓരോ മേഖലയിലെയും ജേതാവിന് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകര്‍ ജീവിച്ചിരിക്കുന്ന ആളായിരിക്കണം. പ്രസ്തുത മേഖലയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. വനിതാക്ഷേമത്തിനും സുരക്ഷയ്ക്കും വനിതകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലും പ്രവര്‍ത്തിച്ചവരായിരിക്കണം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങള്‍ ആര്‍ജിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി പത്തിനകം ജില്ലാ വനിത ശിശു വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ ( പുസ്തകം, സിഡികള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ് ) ഉള്‍പ്പെടുത്തണം. മറ്റ് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വനിതകളെ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.  

date