Skip to main content

നവീകരിച്ച പടിക്കലേരി കുളം നാടിന് സമര്‍പ്പിച്ചു

 

നവീകരിച്ച കുളങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം അതത് പ്രദേശത്തെ നാട്ടുകാരുടെയാണെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണു പരിവേഷണ-സംരക്ഷണ വകുപ്പ് നവീകരിച്ച നല്ലേപ്പുള്ളി പടിക്കലേരി കുളത്തിന്റെ ഉദ്ഘാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വീടിനോട് ചേര്‍ന്ന് കാര്‍ഷിക വിളകള്‍ ഇറക്കിയും കോഴി, പശു തുങ്ങിയവ വളര്‍ത്തിയും നാം സ്വയം പര്യാപ്തരാവണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ 'വരള്‍ച്ച നിവാരണം കുളങ്ങളുടെ പുനരുദ്ധാരുണത്തിലൂടെ' എന്ന പദ്ധതിയിലുടെയാണ് കുളം നവീകരണം പൂര്‍ത്തികരിച്ചത്.

പരിപാടിയില്‍ നല്ലേപുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാര്‍ങാധരന്‍ അധ്യക്ഷനായി. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ താരാ മനേഹരന്‍ പദ്ധതി വിശദീകരണം നടത്തി. നല്ലേപ്പുള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം സുരേഷ് ആസ്തി സ്വീകരിക്കല്‍ ചടങ്ങ്് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. ചിന്നസ്വാമി, ആലത്തൂര്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ വി ജയകുമാര്‍, പടിക്കലേരി കുളം കണ്‍വീനര്‍ ഡി ജയപാലന്‍ എന്നിവര്‍ സംസാരിച്ചു.

date