Skip to main content

ഹെപ്പറ്റൈറ്റിസ് -ബി പ്രതിരോധ കുത്തിവയ്പ് നടത്തി

 വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍  വാഴമുട്ടം സബ് സെന്ററില്‍ ഹെപ്പറ്റൈറ്റിസ് -ബി പ്രതിരോധ കുത്തിവയ്പും , ബോധവല്‍ക്കരണ ക്ലാസും  നടത്തി.  87 പേര്‍ക്ക്    പ്രതിരോധ കുത്തിവയ്പ് നല്‍കി.  

ബോധവല്‍ക്കരണ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വൈ. മണിലാല്‍  ഉദ്ഘാടനം  ചെയ്തു.  ഗ്രാമപഞ്ചായത്തംഗം  ലിസി ജോണ്‍ അധ്യക്ഷത വഹിച്ചു.  മെഡിക്കല്‍ ഓഫീസര്‍  ഡോ. ജ്യോതി വേണുഗോപാല്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.    ഗ്രാമപഞ്ചായത്തംഗം  ഷൈജു,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജ്യോതി സീബ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  അജിത്ത് രാജ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത്  നഴ്സ് ശ്രീജ വി.നായര്‍, സൈബി ജോണ്‍, റ്റി.ആര്‍ ബിന്ദു  എന്നിവര്‍  സംസാരിച്ചു.

 

date