Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ലൈബ്രറികളില്‍ റാംപ് സൗകര്യമൊരുക്കണമെന്ന് യുവജന കമ്മീഷന്‍

 

ഭിന്നശേഷിക്കാര്‍ക്ക് കേരളത്തിലെ പബ്ലിക് ലൈബ്രറികളിലും യൂണിവേഴ്‌സിറ്റി ലൈബ്രറികളിലും സുഗമമായ പ്രവേശനത്തിന് റാംപ് സൗകര്യമൊരുക്കാന്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശ നല്‍കി.റാംപ് സൗകര്യത്തിന്റെ അഭാവത്തില്‍ ലൈബ്രറി സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് യുവജന കമ്മീഷന്‍ വിഷയം പഠിച്ച് സ്വമേധയാ ശുപാര്‍ശ നല്‍കിയത്.
പബ്ലിക് ലൈബ്രറികളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളുടെ ആരംഭമാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അറിയിച്ചു. കമ്മീഷന്‍ ശുപാര്‍ശയില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ഒരു മാസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

date