Skip to main content
ദേശിയ സമ്മതിദായക ദിനം  ആചരിച്ചു

ദേശിയ സമ്മതിദായക ദിനം  ആചരിച്ചു

ദേശിയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ നിര്‍വഹിച്ചു. ദേശിയ തലത്തില്‍ വോട്ടിംഗ് ശതമനാനം ഉയര്‍ത്തുന്നതിന് ജനാധിപത്യബോധം ശക്തിപ്പെടുത്തുക, യുവജനങ്ങളെ  തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മതിദായക ദിനം ആചരിക്കുന്നത്.  ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍  എം.എന്‍ രതി സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കത്തെഴുത്ത് മത്സരത്തില്‍ വിജയികളായവര്‍ക്ക് കളക്ടര്‍ സമ്മാനവും നല്‍കി. വാഴത്തോപ്പ് സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അന്ന സിബി ഒന്നാം  സമ്മാനവും, കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി നേഹ ജോഷി രണ്ടാം സമ്മാനവും,  നങ്കിസിറ്റി എസ്.എന്‍.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി മെറിന്‍ വിന്‍സെന്റ് മൂന്നാം സമ്മാനവും നേടി. എം.എല്‍.എ എസ് രാജേന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീല ജില്ലാ പോലീസ് മേധാവി പി.കെ മധു, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.ടി ആഗസ്റ്റിന്‍,  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
 

date