Skip to main content

ഇനി ഞാന്‍ ഒഴുകട്ടെ : കരിപ്പ - കൊല്ലന്തറ തോട് ശുചീകരിച്ചു.

നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് ഹരിത കേരള മിഷന്‍ നടത്തുന്ന ഇനി ഞാന്‍ ഒഴുകട്ടെ പരിപാടിയുടെ ഭാഗമായി ആര്‍പ്പൂക്കര പഞ്ചായത്തിലെ കരിപ്പ- തോട്ടിമൂല -പുതുശ്ശേരി- കൊല്ലന്തറ തോട് ശുചീകരിച്ചു. അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് റോസിലി ടോമിച്ചന്‍, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.വി.  മൈക്കിള്‍,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹന്‍ സി. ചതുരച്ചിറ,  ബീന രാജേന്ദ്രന്‍,  അജിത കുമാര്‍,  ജെയിംസ് തിട്ടാല,  സന്ധ്യ ശ്രീകാന്ത്,  പി.കെ. ഷാജി,  പ്രവീണ്‍കുമാര്‍,  ദീപ  ജോസ്,  എല്‍സമ്മ വേളാശ്ശേരി,  സെക്രട്ടറി മനോജ് ചന്ദ്രന്‍,  മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദി പുനര്‍ സംയോജന സമിതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍, ഫാദര്‍ റ്റിജോ  പുതിയാപറമ്പില്‍, നവജീവന്‍ ട്രസ്റ്റ് രക്ഷാധികാരി  പി.യു. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

  കരിപ്പ, കരിപ്പൂത്തട്ട്, പിണഞ്ചിറക്കുഴി,  മണിയാപറമ്പ് ജനകീയ സമിതി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍,  ഹരിത കര്‍മ്മ സേന കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പൊതുജനങ്ങളും ശുചീകരണത്തില്‍ പങ്കെടുത്തു. 

date