Skip to main content

സമ്മതിദായകരുടെ ദേശീയ ദിനാചരണം നാളെ

സമ്മതിദായകരുടെ ദേശീയ ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ നാളെ (ജനുവരി 25) രാവിലെ 11 ന് കോട്ടയം ഗവണ്‍മെന്‍റ് കോളേജില്‍ നടക്കും. എം.ജി.യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. 

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിതമായ ദിവസമാണ് സമ്മതിദായകരുടെ ദേശീയദിനമായി ആചരിക്കുന്നത്. നവ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, സമ്മതിദായകദിന പ്രതിജ്ഞ, കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം തുടങ്ങിയവയും ചടങ്ങിനോടനുബന്ധിച്ചു നടക്കും. 

 ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) പി.പി. പ്രേമലത, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, കോട്ടയം തഹസീല്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, സ്വീപ്പ് നോഡല്‍ ഓഫീസര്‍ പ്രൊഫ. അശോക് അലക്സ് ലൂക്ക്, പ്രിന്‍സിപ്പല്‍ ഡോ. മാത്യു ജോര്‍ജ്ജ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.എന്‍ പ്രിയ, സി.പി അഭിജിത്ത്, ബിന്‍സി ബിനു എന്നിവര്‍ സംസാരിക്കും.

date