Skip to main content

കാര്‍ഷിക സ്ഥിതിവിവരക്കണക്ക് ശേഖരിക്കല്‍  പൊതുജനങ്ങള്‍ സഹകരിക്കണം

 

    സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിവരുന്ന കാര്‍ഷികസ്ഥിതിവിവരക്കണക്ക് സര്‍വേയുമായി ബന്ധപ്പെട്ട് വീടുകളിലെത്തുന്ന ജീവനക്കാരുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാവികസനസമിതി യോഗത്തില്‍ ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ത്ഥിച്ചു. കാര്‍ഷികാനുബന്ധ മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും സ്ഥിരമായി നടന്നു കൊണ്‍ിരിക്കുന്ന ഈ സര്‍വേകള്‍ക്ക്  പൗരത്വ ഭേദഗതി നിയമവുമായി യാതൊരു ബന്ധവുമില്ലയെന്നും കലക്ടര്‍ അറിയിച്ചു. കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചും കര്‍ഷകരെ നേരില്‍ സമീപിച്ചും നടത്തുന്ന സര്‍വേയില്‍ ജീനക്കാരെ സഹായിക്കാന്‍ പഞ്ചായത്ത് അധികൃതരെ അറിയിക്കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 
    പൊതുജനങ്ങള്‍ക്ക് ഹൈവേകളില്‍ സ്ഥാപിച്ചിട്ടുള്ള പെട്രോല്‍ പമ്പുകളിലുള്ള ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാന്‍ കഴിയുന്നുണ്‍ോ എന്ന് പരിശോധിക്കാനും ജില്ലാ സ്‌പ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.  പമ്പുകളില്‍ ടോയ്‌ലറ്റ് സൗകര്യമുണ്‍ായിട്ടും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്ത പമ്പുകളുണ്‍െങ്കില്‍ നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
    ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  ഫെബ്രുവരി ഒന്നു മുതല്‍ ജില്ലയിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. നിലവില്‍ കടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ക്രമക്കേടുകള്‍ കണ്‍െത്താന്‍ സപ്ലൈ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡിനൊപ്പം പഞ്ചായത്ത് അധികൃതരെയും ഉള്‍പ്പെടുത്തിയാവും  പരിശോധനകള്‍ നടത്തുക. അതത് പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജനുവരി 29ന് പരിശീലനം നല്‍കും.
     ഏതെങ്കിലും വകുപ്പുകള്‍ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്‍െങ്കില്‍ ആ പദ്ധതികള്‍ നടപ്പാക്കണം.അല്ലാത്ത പക്ഷം പദ്ധതി ഫീല്‍ഡ് വര്‍ക്കര്‍മാരുടെ സഹായത്താല്‍ പഠിച്ചിട്ട് വേണം നടപ്പാക്കാനെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 
ജില്ലയിലെ റേഷന്‍കാര്‍ഡില്ലാത്ത എല്ലാ കുടുബങ്ങള്‍ക്കും മാര്‍ച്ച് 31നകം റേഷന്‍കാര്‍ഡ് നല്‍കും
    ജില്ലയിലെ റേഷന്‍കാര്‍ഡില്ലാത്ത എല്ലാകുടുംബങ്ങള്‍ക്കും മാര്‍ച്ച് 31നകം റേഷന്‍കാര്‍ഡ് നല്‍കുമെന്ന് ജില്ലാകലക്ടര്‍ ജില്ലാവികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാകുടുംബങ്ങള്‍ക്കും സമയബന്ധിതമായി റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനും കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുമായി താലൂക്ക് തലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ്  പ്രത്യേക അദാലത്ത് നടത്തിവരുന്നുണ്‍്. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ  നേതൃത്വത്തില്‍  താലൂക്ക് സപ്ലൈ ഓഫീസുകളില്‍ എല്ലാ ബുധനാഴ്ചയുമാണ് അദാലത്ത് നടന്നുവരുന്നത്. റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അദാലത്തില്‍ നേരിട്ടെത്തിയോ അപേക്ഷകള്‍ നല്‍കണം. ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം  അപേക്ഷയുമായി അദാലത്തില്‍ ഹാജരായാല്‍ മതി.  ആധാര്‍ കാര്‍ഡ് സഹിതമാണ് അപേക്ഷ നല്‍കേണ്‍ത്. അപേക്ഷ ഫോറം രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി   എന്ന വൈബ്‌സൈറ്റില്‍ ലഭിക്കും. താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ ഫോറത്തിന്റെ മാതൃക ലഭിക്കും.
    കോഴിക്കോട്-പാലക്കാട് ദേശീയപാത നാല് വരി പാതയാക്കുന്ന പദ്ധതിയില്‍  മലപ്പുറം മച്ചിങ്ങല്‍ മുതല്‍ കിഴക്കേത്തല വരെ നാല് വരി പാതയാക്കുമെന്ന് പി.ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യത്തിന്  ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി നല്‍കി. കാക്കഞ്ചേരി മുതല്‍ സ്പിന്നിങ് മില്‍ വരെ അപകടങ്ങള്‍ കുറയ്ക്കുന്നത് പരിഹരിക്കുന്നതിനായി  സുരക്ഷക്കുള്ള  സൈന്‍ ബോര്‍ഡും റോഡ് മാര്‍ക്കിങ്  പെഡസ്ട്രിയല്‍ ക്രോസിങ് എന്നിവക്ക് അംഗീകാരം  ലഭ്യമായിട്ടുണ്‍െന്നും ടെന്‍ഡര്‍ നടപടികള്‍ക്കുശേഷം പ്രവൃത്തി ആരംഭിക്കുമെന്നും  ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
    തേഞ്ഞിപ്പലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കിഴക്കന്‍ തോട് ആഴം കൂട്ടി സംരക്ഷിക്കുന്നതിനും ചേലേമ്പ്ര പുല്ലിപ്പുഴയിലൂടെ ജല സ്രോതസുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഉപ്പു വെള്ളം കയറുന്നത് തടയാനുമായി ഉപ്പ് വെള്ള നിര്‍മാര്‍ജ്ജന റെഗുലേറ്റര്‍  നിര്‍മ്മിക്കുമെന്ന്   ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  പി.അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കി. റഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിലൂടെ  രാമനാട്ടുകര മുതല്‍ പുല്ലിപ്പറമ്പ് വരെ നാല്കീലോമീറ്ററോളം നീളത്തില്‍ നീലിത്തോട്ടത്തില്‍ ഉപ്പുവെള്ളം തടയാനും ശുദ്ധജലം സംഭരിക്കാനും  കഴിയുമെന്നും  ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍   അറിയിച്ചു.ഏകദേശം  10 കോടി രൂപ ചെലവാണ് റഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിനായി ലക്ഷ്യമിടുന്നത്.
    ജില്ലയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഭൂജലാധിഷ്ഠിത  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിനായി  ജില്ലക്ക് 23 സ്‌കീമുകളിലായി 20,66,435 രൂപയുടെ അംഗീകാരം ലഭിച്ചിട്ടുണ്‍െന്നും  പദ്ധതികള്‍ നടപ്പിലാക്കി വരുന്നുവെന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ പി.ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കി.
    ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ മാരായ പി.ഉബൈദുള്ള,ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, എം.പിമാരുടെ പ്രതിനിധികളായ  വി.വി പ്രകാശ്,സലീം കുരുവമ്പലം, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാബു.സി മാത്യു, തുടങ്ങിയവര്‍ പങ്കെടുത്തു.
 

date