Skip to main content

മിന്നല്‍ പരിശോധന നടത്തി

 

    ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം-പാചക വാതക ഉല്‍പന്നങ്ങളു ടെയും ഗുണനിലവാര പരിശോധന, അമിത വിലയീടാക്കല്‍, അളവിലെ കൃത്രിമം എന്നിവ തടയുന്നതിനായി ജില്ലാതല സംയുക്ത പരിശോധന സ്‌ക്വാഡ് തിരൂരങ്ങാടിയില്‍ മിന്നല്‍ പരിശോധന നടത്തി. തിരൂരങ്ങാടി താലൂക്കിലെ മത്സ്യ മാര്‍ക്കറ്റ്, ഹോട്ടല്‍, സൂപ്പര്‍ മാര്‍ക്കറ്റ്, പെട്രോള്‍ ബങ്ക് എന്നിവിടങ്ങളിലാണ് റവന്യൂ, പൊതുവിതരണം, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത പരിശോധന സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ലൈസന്‍സുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ കണ്‍െത്തി നോട്ടീസ് നല്‍കി.
    തഹസില്‍ദാര്‍ എം.എസ്ഷാജു, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.സുജാത, കൊണ്‍ോട്ടി-നിലമ്പൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ഡോ.മുഹമ്മദ് മുസ്തഫ, ജി.എസ്അര്‍ജുന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ പി. പ്രബിത്ത്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ദേവദാസന്‍, പി. അനീഷ് കുമാര്‍, കെ.സി രാജന്‍, താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി.മനോജ് കുമാര്‍ എന്നിവരും പങ്കെടുത്തു.   വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.  
 

date