Skip to main content

സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍സ്

 

തിരുവനന്തപുരം ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും 2020-2021 അധ്യയന വര്‍ഷത്തിലേയ്ക്ക് അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍,      തായ്‌ക്കോ, റസ്‌ലിങ്, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ എന്നീ കായികയിനങ്ങളില്‍ താത്പര്യമുളള കുട്ടികളെ            തെരഞ്ഞെടുക്കുന്നതിന് ജില്ലാ തലത്തില്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കുന്നു.ആറ്, ഏഴ്,എട്ട്,ഒന്‍പത്, പ്ലസ് വണ്‍/വി.എച്ച്.എസ്.സി ക്ലാസുകളിലേക്കാണ് പ്രവേശനം. 

ജില്ലയിലെ താത്പര്യമുള്ള കുട്ടികള്‍ ജനനതീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും ജില്ലാ - സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്‍െങ്കില്‍ അതിന്റെ     സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയുമായി  ഫെബ്രുവരി മൂന്നിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗ്രൗണ്‍ണ്‍ില്‍ ഹാജരാകണം. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരിട്ടും ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. http://gvrsportsschool.org/ talenthunt എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത ശേഷം ഇ-മെയിലില്‍ ലഭിക്കുന്ന വിവരങ്ങളുടെ കോപ്പി സെലക്ഷല്‍ ട്രയലില്‍ ഹാജരാക്കണം. 
 

date