Skip to main content

കോന്നിയില്‍ ഇലക്ഷന്‍ ദിനാചരണം സംഘടിപ്പിച്ചു

കോന്നി താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഇലക്ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി കൂടല്‍ ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രന്‍സിപ്പാള്‍ ജെ. വേണു നിര്‍വഹിച്ചു. താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സന്തോഷ് ജി. നാഥ് കുട്ടികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 

     ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രശ്നോത്തരി മത്സരത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് പരിശീലകന്‍ എം.എസ് വിജയകുമാര്‍ നേത്യത്വം നല്‍കി.  മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കെ.എ വിഷ്ണു, എം.ടി ബിജോയി എന്നിവര്‍ക്ക് സമ്മാനവിതരണവും നടന്നു. കോന്നി മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും ബി.എല്‍.ഒമാരുടെ നേതൃത്വത്തില്‍ വോട്ടര്‍ കാര്‍ഡ് വിതരണവും സമ്മദിദാനദിന പ്രതിജ്ഞയും നടന്നു.

     കോന്നി ഇലക്ഷന്‍ വിഭാഗം ക്ലാര്‍ക്ക് എസ്.ശ്യാംകുമാര്‍, ഓഫീസ് അറ്റന്‍ഡര്‍മാരായ കെ.ജി വിനു, പ്രിജി പ്രകാശ്, ബൂത്ത് ലവല്‍ ഓഫീസര്‍ പി.എന്‍ പ്രശാന്തന്‍, സ്‌ക്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. 

date