Skip to main content

ഭാഷാപുരോഗതി റിപ്പോര്‍ട്ട്  ഓരോ മാസവും അഞ്ചിന്  നല്‍കണം : ഔദ്യോഗിക ഭാഷാ സമിതി

 

 

 

 

 

ജില്ലാതല ഉദ്യോഗസ്ഥര്‍ ഓരോ മാസവും അഞ്ചാം തീയതിയ്ക്കകം ഭാഷാപുരോഗതി റിപ്പോര്‍ട്ട് കലക്ടറേറ്റില്‍ നല്‍കണമെന്ന് സംസ്ഥാന ഭാഷാ വിദഗ്ധന്‍ ഡോ ശിവകുമാര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലാണ് അറിയിച്ചത്. ജില്ലയിലെ ഓരോ വകുപ്പും വെബ്‌സൈറ്റ് കൃത്യമാക്കണം. വകുപ്പുകള്‍ നല്‍കുന്ന സേവനം സൈറ്റില്‍ ഉള്‍പ്പെടുത്തണം. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡ് മലയാളത്തിലാക്കണം. ജില്ലാതലത്തിലോ അതതുവകുപ്പ് തലത്തിലോ ഭരണഭാഷാ പരിശീലനം നടത്താനും  തീരുമാനിച്ചു, എഡിഎം റോഷ്‌നി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍ ഭാഷാ സമിതി യോഗത്തില്‍ പങ്കെടുത്തു. 

date