Skip to main content

സുരക്ഷിതത്വ പരിശീലന ശില്പശാല : മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പിന്റെ സഞ്ചരിക്കുന്ന സുരക്ഷിതത്വ പരിശീലന വാഹനം 'സുരക്ഷാ രഥം' ഏകദിന സുരക്ഷിതത്വ പരിശീലന ശില്പശാലയുടെ ഉദ്ഘാടനം പേരാമ്പ്ര മുതുകാട് ഐടിഐയില്‍ തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സുരക്ഷാ രഥ പരിശീലന പരിപാടി വിദ്യാര്‍ഥികള്‍ക്കാകെ സഹായകമായ പദ്ധതിയാണ്. 2019 ലെ കണക്ക് പ്രകാരം 196 ഫാക്ടറികളിലും 75 സ്‌കൂളുകളിലും 35 ഐടിഐകളിലും സുരക്ഷാ രഥം എത്തി ബോധവല്‍ക്കരണ ക്ലാസ് നടത്തി.  അഭിമാനകരമായ നേട്ടമാണിത്.  ഒരപകടത്തിലും നാം തളര്‍ന്ന് പോകരുത്. ഫസ്റ്റ് എയ്ഡ് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി, ഇലക്ട്രിക്കല്‍ സേഫ്റ്റി, ഫയര്‍ സേഫ്റ്റി, കെമിക്കല്‍ സേഫ്റ്റി തുടങ്ങിയവ  ഫാക്ടറിതൊഴിലാളികള്‍ അറിഞ്ഞിരിക്കണം. തൊഴിലാളികളുടെ സുരക്ഷയ്ക്കായി ബോധവല്‍ക്കരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനകാലം മുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം കാര്യങ്ങളില്‍ അറിവുള്ളവരാകണമെന്നും മന്ത്രി പറഞ്ഞു.

ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ഷീന പുരുഷു, ജയേഷ്, പി ടി എ പ്രസിഡന്റ് എ  ജി അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ അജിത്കുമാര്‍, ട്രയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജിഷാല്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടര്‍ ടി ഐ ശിവന്‍ സ്വാഗതവും സുരക്ഷാരഥ കോ-ഓര്‍ഡിനേറ്റര്‍ ബി സിയാദ് നന്ദിയും പറഞ്ഞു.

date