Skip to main content

പരമ്പരാഗത കൃഷിയില്‍ നിന്നും മാറി ശാസ്ത്രീയ കൃഷി രീതിയിലേക്ക് നാം മാറണം; മന്ത്രി ടി പി രാമകൃഷ്ണന്‍

 

 

പരമ്പരാഗതമായി നാം പിന്തുടരുന്ന കൃഷി രീതികളില്‍ നിന്നും പതുക്കെ മാറി ശാസ്ത്രീയമായ കൃഷി രീതികളിലേക്ക് എത്തണമെന്ന് തൊഴില്‍-എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നൊച്ചാട് ഗ്രാമപഞ്ചായത്ത് സംയോജിത കാര്‍ഷിക വികസന പദ്ധതി 'കതിരണിയും നൊച്ചാട് കളം നിറയും നൊച്ചാട്'നടീല്‍ ഉത്സവം വെള്ളിയൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പുല്ല് കൃഷി ശാസ്ത്രീയമായി നടത്തിയ കേരളത്തിലെ ഏക പഞ്ചായത്താണ് നൊച്ചാട്. 75 ഏക്കറില്‍ പുല്‍കൃഷി നന്നായി നടക്കുന്നുണ്ട്. അത്യുല്‍പാദന ശേഷിയുള്ള 1500 പശുക്കളെ കൂടി നൊച്ചാട് പ്രദേശത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ നടപടിയെടുക്കും. നിലവില്‍ 2600 പശുക്കളുണ്ട്. ഒപ്പം പാല്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന പ്ലാന്റും നൊച്ചാട് തുടങ്ങും. ഓരോ വീട്ടിലും ആവശ്യമായ ഫലവൃക്ഷങ്ങളും നല്‍കും. നെല്‍കൃഷിയുടെ പ്രതാപം വീണ്ടെടുക്കാനുളള  പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജീവനി ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവും നിര്‍വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശശി പൊന്നണ, യു എല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി പി സേതുമാധവന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ്, പേരാമ്പ്ര കൃഷി അസി. ഡയറക്ടര്‍ സുനിത ജോസഫ് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എം മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date