Skip to main content

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

 

 

 

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2019 ല്‍ സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും, ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച്   മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്ക് അപേക്ഷിക്കാം.  പുരസ്‌കാര ജേതാവിന്  ഒരു ലക്ഷം  രൂപയും ശില്‍പവും, പ്രശസ്തി പത്രവും നല്‍കും. 

           അവാര്‍ഡിനായി അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിനോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സിഡികള്‍, ഫോട്ടോകള്‍, പത്രകുറിപ്പ്) ഉള്‍പ്പെടെ ജില്ലാവനിതാ ശിശു വികസന ഓഫീസര്‍ക്ക് ഫെബ്രുവരി 10 നകം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷിക്കണം.   അപേക്ഷ കോഴിക്കോട് സിവില്‍സ്റ്റേഷന്‍, ബി ബ്ലോക്കിലെ, രണ്ടാം നിലയിലെ ജില്ലാവനിതാ ശിശു വികസന ഓഫീസിലും, വനിതാശിശു വികസന വകുപ്പിന്റെ്  www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും - ജില്ലാ വനിതാശിശു വികസന ഓഫീസര്‍ അറിയിച്ചു. 

 

date