Skip to main content

അറിയിപ്പുകള്‍  

ഒ.ഇ.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്

കൊച്ചി: സംസ്ഥാനത്ത് പോസ്റ്റ്‌മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനു ലഭ്യമായ അപേക്ഷകള്‍ സമയ ബന്ധിതമായി അതത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങേണ്ടതും, ഉടന്‍ തന്നെ ക്ലെയിം സ്റ്റേറ്റ്‌മെന്റ് നല്‍കി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കുടിശിക ഉള്‍പ്പെടെയുളള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപനമേധാവികളും നടപടി സ്വീകരിക്കേണ്ടതുമാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ പ്രവേശന കവാടത്തിന്റെ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ, പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date