Skip to main content

എയറോബിക് കമ്പോസ്റ്റ് പിറ്റിലൂടെ മാലിന്യ സംസ്‌കരണം: പുന്നപ്ര തെക്ക് പഞ്ചായത്ത് മുന്നേറുന്നു

 

 

ആലപ്പുഴഎയറോബിക് കമ്പോസ്റ്റ് പിറ്റിലൂടെ മാലിന്യ സംസ്‌കരണത്തിന് പുതു മാതൃകയാവുകയാണ് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്ഓരോ വീട്ടിലേയും ജൈവ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്‌കരിച്ചു അതിലൂടെ ബയോ -ഗ്യാസിന്റെ നിര്‍മ്മാണമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്ഇതിനോടകം തന്നെ പഞ്ചായത്തിലെ 750 വീടുകളില്‍ എയറോബിക് പിറ്റുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞുകോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൊണ്ട് കെട്ടിപ്പൊക്കുന്ന എയറോബിക് പിറ്റുകളില്‍ അറകളാണ് ഉണ്ടാവുകഒന്ന് നിറയുമ്പോള്‍ മറ്റൊന്നില്‍ മാലിന്യം നിക്ഷേപിക്കാംഅറകളില്‍ നിറയുന്ന മാലിന്യം വായുവിലൂടെ ജൈവ മാലിന്യമാകുകയും 30 ദിവസത്തിനുള്ളില്‍ അത് വളമായി ഉപയോഗിക്കുകയും ചെയ്യാം. 6000 രൂപ മുതല്‍ മുടക്ക് വരുന്ന കമ്പോസ്‌റ് പിറ്റുകള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് നിര്‍മ്മിക്കുന്നത്ഒരു തൊഴില്‍ ദിനത്തില്‍ ഒരു കമ്പോസ്‌റ് പിറ്റ് എന്ന രീതിയിലാണ് നിര്‍മ്മാണംപരമാവധി വീടുകളില്‍ കമ്പോസ്റ്റ് നിര്‍മ്മിച്ച് മാലിന്യങ്ങള്‍ ഇല്ലാതാക്കാനാണ് പഞ്ചായത്തും തൊഴിലുറപ്പു വിഭാഗവും ശ്രമിക്കുന്നത്.

 

date