Skip to main content

സെയ്ഫ് ഹോം : താത്പര്യപത്രം ക്ഷണിച്ചു

 

സാമൂഹ്യനിതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി പരമാവധി ഒരു വര്‍ഷം താമസിക്കുന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നു. ഇതിലേക്കായി ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താമസ കാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ ഹോമില്‍ ലഭ്യമാക്കണം. താത്പര്യമുളള സന്നദ്ധ സംഘടനകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് വിശദമായ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം. മുമ്പ് താത്പര്യപത്രം സമര്‍പ്പിച്ചിട്ടുളള സംഘടനകള്‍ വീണ്ടും നല്‍കണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ്ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടാം. ഫോണ്‍ : 0471-2306040.

date