Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കാര്യക്ഷമതയോടെ  പൂര്‍ത്തിയാക്കണം  - ഇ.ടി.മുഹമ്മദ് ബഷീര്‍ 

 

ജില്ലാതല കോ-ഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംങ്ങ് സമിതി  യോഗങ്ങള്‍ മാതൃകാപരമായി  ചേരുന്നതില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള  ഡിസ്ട്രിക്ട് ഡെവെലപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍് മോണിറ്ററിംഗ് കമ്മറ്റിയുടെ  (ഉകടഒഅ) പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നേട്ടം കൈവരിക്കാന്‍ സഹകരിച്ച എല്ലാ ജനപ്രതിനിധികളെയും, ഉദേ്യാഗസ്ഥരെയും എം.പി യോഗത്തില്‍അഭിനദിച്ചു.  സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദമായതിനാല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം ഉറപ്പാക്കണമെന്നും  എംപി പറഞ്ഞു.  ഇതിനായി തദ്ദേശ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും ഉര്‍ജസ്വലതയോടെ  പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്നുവെങ്കില്‍ അത്  ലഘൂകരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും എല്ലാ തദ്ദേശ സ്ഥാപനങ്ങളും മുന്‍തൂക്കം നല്‍കണമെന്നും എം.പി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ നേരിടുന്ന വിഷമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും, പുതിയ ഗുണഭോക്തൃ പട്ടിക അംഗീകരിച്ചുകിട്ടാന്‍ നടപടിസ്വീകരിക്കുമെന്നും എം.പി. ഉറപ്പ് നല്‍കി.                              
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന രണ്ടാം ഘട്ടത്തില്‍ ഏറ്റെടുത്ത മാറാക്കര, എടപ്പറ്റ, മമ്പാട് ഗ്രാപഞ്ചായത്തുകളുടെ വികസനോ•ുഖമായ പ്രവൃത്തികള്‍ സംയോജിപ്പിച്ച് മാതൃകപരമായ ഗ്രാമവികസന പദ്ധതി തയ്യാറാക്കണമെന്നും  ഇ.ടി.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. എന്‍.എച്ച്.എമ്മിന്റെ ഹൃദ്യം പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളുടെ നിസഹകരണം ഉണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍  കൂടുതല്‍ വൈവിധ്യമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിര്‍ദ്ദേശിച്ചു.  
കേന്ദ്രാവിഷ്‌കൃത പദ്ധതികളായ എം.എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, എ.ആര്‍.ഡബ്ല്യു.എസ്.പി, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എന്‍.എച്ച്.എം. പദ്ധതികള്‍, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ഐ.സി.ഡിഎസ്,  പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സമഗ്ര ശിക്ഷാ അഭിയാന്‍, പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. .
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, പി.ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍, രാഹുല്‍ഗാന്ധി എംപിയുടെ പ്രതിനിധിയായി ഇ.മുഹമ്മദ് കുഞ്ഞി, പി.വി. അബ്ദുള്‍ വഹാബ് എംപിയുടെ പ്രതിനിധിയായി വി.ഉമ്മര്‍കോയ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ഭാരവാഹി അബ്ദുള്‍ കലാം മാസ്റ്റര്‍, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, പ്രീതിമേനോന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date