Skip to main content

കബഡി ടിം സെലക്ഷന്‍

 

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തചന്റ ഫെബ്രുവരി 4ന് തിരുവനന്തപുരത്ത നടക്കുന്ന സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള മലപ്പുറം ജില്ല ടീമിന്റെ തെരെഞ്ഞെടുപ്പും, ജില്ലാ ജൂനിയര്‍ കബഡി(ആണ്‍,പെണ്‍) ചാമ്പ്യന്‍ഷിപ്പും മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരി 31 ന് എം.ഇ.എസ്.കോളേജ് മമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. താത്പര്യമുള്ള അംഗീകൃത ക്ലബ് / സ്ഥാപനങ്ങള്‍ തുടങ്ങിയഒക്ത വയസ്സ് തെളിയിക്കുന്ന രേഖയുടെ ഒറിജിനലും ഒരു കോപ്പിയും, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ നേരിട്ടോ, ഇമെയില്‍ മുഖേനയോ അപേക്ഷ നല്‍കണം. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 18-03-2000 ന് ശേഷം ജനിച്ചവരായിരിക്കണം. പങ്കെടുക്കുന്ന ആണ്‍കുട്ടികളുടെ പരമാവധി ശരീര ഭാരം 70 കി.ലോ യും, പെണ്‍കുട്ടികളുടെ പരമാവധി ശരീരഭാരം 65 കിലോ യും ആയിരിക്കണം. അപേക്ഷ നല്‍കിയ ടീമുകള്‍ 2020 ജനുവരി 31 ന് രാവിലെ 8.30 ന് എം.ഇ.എസ്.കോളേജ്, മമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തചന്റ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍  0483 2734701 . ഇ മെയില്‍ scmalappuram@gmail.com

date