Skip to main content

സെയ്ഫ് ഹോം  അപേക്ഷ ക്ഷണിച്ചു

 

 സാമൂഹ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് സെയ്ഫ് ഹോമുകള്‍ ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം  താമസസൗകര്യവും ഭക്ഷണവും ഒരുക്കണം. താത്പര്യമുള്ളവര്‍ ജില്ലാസാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി അഞ്ചിനകം  അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാസാമൂഹ്യനീതി ഓഫീസിലോ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ  ബന്ധപ്പെടണം.ഫോണ്‍ 0471-2306040.
 

date