Skip to main content

നാഷനല്‍ അനിമല്‍ ഡിസീസ് കണ്ട്രോള്‍ പ്രോഗ്രാം:  ജില്ലയില്‍ ആരംഭിക്കുന്നു

 

ജില്ലയിലെ നൂറു ശതമാനം കന്നുകാലികളിലും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിനും അവയെ രോഗവിമുകതമാക്കുന്നതിനുമായി ആവിഷ്‌കരിച്ച നാഷനല്‍ അനിമല്‍ ഡിസീസ് കണ്ട്രോള്‍ പ്രോഗ്രാം (എന്‍. എ. ഡി. സി. പി) ജില്ലയില്‍ ആരംഭിക്കുന്നു. പദ്ധതിക്കാവശ്യമായ വാക്‌സിന്‍ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലയില്‍ ലഭ്യമാവും. ജില്ലയിലെ നൂറു ശതമാനം കന്നുകാലികളെയും വാക്‌സിനേഷന് വിധേയമാക്കുന്നതാണ് പദ്ധതി.  വാക്‌സിന്‍ ചെയ്ത എല്ലാ കന്നുകാലികള്‍ക്കും അനിമല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. എല്ലാ കന്നുകാലികളുടെയും ചെവിയില്‍ ഇയര്‍ ടാഗ് അടിക്കുകയും ടാഗിലെ നമ്പര്‍ ഉപയോഗിച്ച് 'ഇനാഫ് ' എന്ന സോഫ്റ്റ്വെയര്‍ പ്രോഗ്രാം വഴി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിരീക്ഷിക്കാം. പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു.  
 

date