Skip to main content

അണ്ടര്‍ വാല്യൂ വേഷന്‍  അദാലത്ത് 30 ന്

 

തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ അണ്ടര്‍ വാല്യൂവേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായുള്ള അദാലത്ത് ജനുവരി 30ന് നടക്കും. ആ ധാരങ്ങളില്‍ അണ്ടര്‍ വാല്യുവേഷന്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കി മുദ്ര വിലയുടെ 30 ശതമാനം തുക മാത്രം അടച്ച് റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാമെന്ന് സബ് രജിസ്ട്രാര്‍ അറിയിച്ചു.ഫോണ്‍: 0494 2466244.
 

date