Skip to main content

തൊഴില്‍ അവസരം

 

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സ്, മെക്കാനിക്ക്  ഒഴിവുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, റിസപ്ഷനിസ്റ്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍ തുടങ്ങിയ തസ്തികകളിലേക്കും നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം, ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കല്‍), ബി.സി.എ, ബി.എസ്.സി. താത്പര്യമുള്ളവര്‍  എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി മൂന്നിന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04832 734 737.
 

date