Skip to main content

അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

 

തവനൂരില്‍ പ്രവര്‍ത്തിക്കുന്ന  മലപ്പുറം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍   തസ്തികയില്‍ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്ല്യം. മലയാളം ഇംഗീഷ് ടൈപ്പിങ്ങില്‍ പ്രാവീണ്യം വേണം. താത്പര്യമുളളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 10ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ കൂടികാഴ്ച്ചക്ക് ഹാജരാകണമെന്ന് ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0483-2978888.
 

date