Skip to main content

ആനക്കയം കെ.എസ്.ഇ.ബി സെക്ഷന്‍ പുന:ക്രമീകരിച്ചു

 

ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും അറ്റകുറ്റപ്പണിയും മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആനക്കയം സെക്ഷന്‍ പരിധിയില്‍പ്പെട്ട ഗേറ്റ് പടി, കൊഴിഞ്ഞില്‍, കൊള്ളപ്പറമ്പ്, എസ്.എ.എസ് പോളിമേഴ്‌സ് എന്നീ ട്രാന്‍സ്‌ഫോമറുകള്‍ക്ക് കീഴിലുള്ള ഉപഭോക്താക്കളെ മക്കരപ്പറമ്പ് കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയിലേക്ക് മാറ്റിയിട്ടുണ്ട്. മാറ്റം വന്ന ഈ ഭാഗങ്ങളിലെ ഉപഭോക്താക്കള്‍ വൈദ്യുതി സംബന്ധമായ കാര്യങ്ങള്‍ക്കും പുതിയ വൈദ്യുതി കണക്ഷനും മറ്റും മക്കരപ്പറമ്പ് സെക്ഷനുമായി ബന്ധപ്പെടണം. സെക്ഷന്‍ മാറിയ ഉപഭോക്താക്കളുടെ കണ്‍സ്യൂമര്‍ നമ്പറിലും വൈദ്യുതി ബില്‍ തീയതിയിലും മാറ്റം വരുമെന്നും മാറിയ കണ്‍സ്യൂമര്‍ നമ്പര്‍ അടുത്ത വൈദ്യുതി ബില്ലിനോടെപ്പം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 0483-2848898(ആനക്കയം), 0493-3282010(മക്കരപ്പറമ്പ്)
 

date