Skip to main content

ലൈഫ്  ഗുണഭോക്താക്കളുടെ കുടുംബ സംഗമവും  അദാലത്തും ഇന്ന്

 

പൊന്നാനി നഗരസഭ ലൈഫ് പിഎംഎ വൈ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന് (ജനുവരി 29 ) തൃക്കാവ് മാസ് കമ്മ്യൂനിറ്റി ഹാളില്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനാകും. നഗരസഭ സൂപ്രണ്ട് എസ്.എ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ 20 ഓളം വകുപ്പുകളുടെ വിവിധ സേവനങ്ങള്‍ ലഭ്യമാകും.
 

date