Skip to main content

ആശുപത്രികളെ എംപാനല്‍ ചെയ്യുന്നു

 

    നിലവില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തുവരുന്നതും ഈ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളതുമായ വിവിധ സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര ആശുപത്രികളെ ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നതിനായി സാമൂഹിക നീതി വകുപ്പ് എംപാനല്‍ ചെയ്യുന്നു. താത്പര്യമുള്ള ആശുപത്രി അധികൃതര്‍ ഫെബ്രുവരി പത്തിനു മുന്‍പ് വിശദമായ പ്രപ്പോസല്‍ സാമൂഹിക നീതി ഡയറക്ടര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട സാമൂഹിക നീതി ഓഫീസുകളിലോ വികാസ് ഭവനിലെ സാമൂഹിക നീതി ഡയറക്ടറേറ്റിലോ ബന്ധപ്പെടണം. ഫോണ്‍ 0471-2306040.
     (പി.ആര്‍.പി. 74/2020)

date