Skip to main content

സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്‍

 

    ആറ്റിങ്ങല്‍ നഗരസഭയും കൃഷി ഭവനും സംയുക്തമായി കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്റെയും ആഭിമുഖ്യത്തില്‍  'സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്‍' സംഘടിപ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ക്യാമ്പയിന്‍ നഗരസഭാങ്കണത്തില്‍  ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.  പരിപാടിയോടനുബന്ധിച്ച് ആറ്റിങ്ങല്‍ കൃഷി ഓഫീസര്‍ പുരുഷോത്തമന്‍ കൃഷി സംബന്ധിത വിഷയത്തെക്കുറിച്ച് അയല്‍ക്കൂട്ടങ്ങള്‍ക്ക് ക്ലാസ് നല്‍കി. ജൈവ കൃഷി  സംബന്ധിച്ചും ആധുനിക കൃഷി രീതികളെക്കുറിച്ചും ക്ലാസില്‍ പ്രതിപാദിച്ചു. ഇതു സംബന്ധിച്ച് അയല്‍ക്കൂട്ടാംഗങ്ങളുടെ സംശയങ്ങള്‍ക്കും  കൃഷി ഓഫിസര്‍ ഉത്തരം നല്‍കി.
   
    കുടുംബശ്രീയുടെ കീഴിലുള്ള 40 ജെ.എല്‍.ജി ഗ്രൂപ്പ്കള്‍ക്ക് ലോണ്‍ സബ്‌സിഡിയായി അയ്യായിരം രൂപം വീതം പരിപാടിയില്‍ വിതരണം ചെയ്തു. എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കും  പച്ചക്കറി തൈ വിതരണവും ജെ എല്‍ജി ഗ്രൂപ്പിലെ മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു. നഗരസഭാംഗങ്ങള്‍,ജില്ലാമിഷന്‍  എ.ഡി.എം.സി ഓഫീസര്‍ ഷാനിമോള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റീജ, ഉദ്യോഗസ്ഥര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
     (പി.ആര്‍.പി. 75/2020)

date