Skip to main content

താല്‍ക്കാലിക നിയമനം

 

    ജില്ലയിലെ അംഗപരിമിതര്‍ക്ക് യുണീക്ക് ഡിസബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിനും വിവരക്രോഡീകരണത്തിനുമായി ഡോക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡോക്ടര്‍മാരുടെ അഞ്ച് ഒഴിവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ പത്ത് ഒഴിവുമാണുള്ളത്. എം.ബി.ബി.എസും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് ഡോക്ടറുടെ യോഗ്യത. ബിരുദം, പി.ജി.ഡി,സി.എ, മലയാളം/ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ യോഗ്യത. താത്പര്യമുള്ളവര്‍ ഫെബ്രുവരി മൂന്നിന് രാവിലെ പത്തുമണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിനു സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഹാളില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0471-2471291.
     (പി.ആര്‍.പി. 76/2020)

date