Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

 

    മത്സ്യതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗുണമേ•യുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വലിയതുറ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്ക്നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അധ്യയനവര്‍ഷത്തെ 8,9,10 ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് താമസ സൗകര്യം (ആണ്‍കുട്ടികള്‍ക്ക് മാത്രം), ഭക്ഷണം, യൂണിഫോം, വിനോദയാത്ര, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കുമെന്ന് ഫിഷറിസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089290617, 9496389659.
     (പി.ആര്‍.പി. 77/2020)

date