Skip to main content
വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജൻ കിൻഫ്ര വ്യവസായ പാർക്ക് സന്ദർശിക്കുന്നു 

ഫെബ്രവരി ഒന്ന് മുതല്‍ വ്യവസായികള്‍ക്കായി കുടിശ്ശിക നിവാരണ അദാലത്ത് നടക്കും :  മന്ത്രി ഇ. പി. ജയരാജന്‍

 

കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നഗരമായി കഞ്ചിക്കോടിനെ മാറ്റുക  ലക്ഷ്യമിട്ട്  ഫെബ്രവരി മുതല്‍ വ്യവസായികള്‍ക്കായി കുടിശിക നിവാരണ അദാലത്ത് നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.  കെ.എസ്.ഐ.ഡി.സി, വ്യവസായവകുപ്പ് എന്നിവയില്‍നിന്നും വായ്പയെടുത്ത വ്യവസായികളുടെ പിഴപ്പലിശ പൂര്‍ണ്ണമായി ഒഴിവാക്കും. ആകെ വായ്പാത്തുകയുടെ കൂടുതല്‍ തുക പലിശയായി വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കഞ്ചിക്കോട് വ്യവസായമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും കൊച്ചി - കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ചര്‍ച്ചചെയ്യാനുമായി കിന്‍ഫ്ര വ്യവസായപാര്‍ക്ക് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പാലക്കാടിനെ വ്യവസായ നഗരമാക്കി വളര്‍ത്തിയെടുക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കൂടുതല്‍ വ്യവസായികളെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വ്യാപാരികളുടെ വ്യക്തിപരമായ തൊഴില്‍ പ്രശ്‌നങ്ങള്‍ അവരുമായും പൊതുപ്രശ്നം സംസ്ഥാന - ജില്ലാതല തൊഴിലാളി യൂണിയനുകളുമായും ബന്ധപ്പെട്ട് പരിഹരിക്കും. വ്യാവസായിക ഇടനാഴിക്ക് ഭൂമിഏറ്റെടുക്കാന്‍ കിന്‍ഫ്രയ്ക്ക് 1300 കോടിരൂപ കിഫ്ബിയിലൂടെ അനുവദിച്ചിട്ടുണ്ട്. പുതിയ പദ്ധതികള്‍ക്ക് കിന്‍ഫ്ര വ്യവസായികള്‍ക്ക് ഭൂമി നല്‍കും. വ്യവസായ രംഗത്തെ ഉണര്‍വ്വ് ലക്ഷ്യമിട്ട് തൊഴിലാളി - സംരംഭക സൗഹാര്‍ദ്ദ നയമാണ് സര്‍ക്കാരിന് ഉള്ളതെന്നും മന്ത്രി  പറഞ്ഞു.വ്യവസായ കേന്ദ്രത്തിലെ വിവിധ യൂണിറ്റുകളും മന്ത്രി സന്ദര്‍ശിച്ചു

കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, സെന്‍ട്രല്‍ സോണല്‍ ഹെഡ് മുരളീകൃഷ്ണന്‍, വ്യവസായകേന്ദ്രം മാനേജര്‍മാരായ മുരളീകൃഷ്ണന്‍, നിഷ മന്ത്രി .  മന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫ് സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍, അഡീഷണല്‍ സെക്രട്ടറി നസറുദ്ധീന്‍, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു

 

date