എച്ച്.ഐ.വി സീറോ സർവൈലൻസ് സെന്റർ: എൻ.ജി.ഒ കൾക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് സാമൂഹ്യനീതി ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്‌ജെന്ററുകൾക്ക് എച്ച്.ഐ.വി സീറോ സർവലൻസ് സെന്റർ നടപ്പാക്കുന്നു. എറണാകുളം, കാസർകോട് ജില്ലകളിൽ സെന്റർ ആരംഭിക്കുന്നതിന് Transgender Sexual Health Intervention Project നടത്തി പരിചയസമ്പത്തുള്ള എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ സംഘടനയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സംഘടനയുടെ ബൈലോ, മുൻവർഷങ്ങളിലെ ഓഡിറ്റ് ചെയ്ത കണക്കുകൾ (റസീപ്റ്റ് ആൻഡ് പേമെന്റ്, ഇൻകം ആൻഡ് എക്‌സ്‌പെന്റീച്ചർ, ബാലൻസ് ഷീറ്റ്), വാർഷിക റിപ്പോർട്ടുകൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്, കമ്മിറ്റി തീരുമാനം (രണ്ട് സെറ്റുകൾ) എന്നിവ സഹിതം ഫെബ്രുവരി പത്തിനകം അപേക്ഷ നൽകണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ്, റ്റി.സി. നമ്പർ-17/1352-1, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം- 695012. ഫോൺ: 0471-2352258.
പി.എൻ.എക്സ്.467/2020
- Log in to post comments