Skip to main content

സംസ്‌കാര സമ്പന്നരായ തലമുറ വളര്‍ന്നു വരണം- മന്ത്രി എ.കെ ശശീന്ദ്രന്‍

 

 

 

 

 

ആരോഗ്യകരമായ അന്തരീക്ഷത്തിന്‍ വളര്‍ന്ന് സംസ്‌ക്കാര സമ്പന്നരായ തലമുറയെയാണ്  നമുക്കാവശ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ചന്ദനഞ്ചേരി താഴം ചോല ട്രസ്റ്റ് അംഗന്‍വാടി കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ പുരോഗതിക്കായി ഭരണ സമിതിയും പ്രതിപക്ഷവും നാട്ടുകാരും ഒറ്റക്കെട്ടായാണ് ഓരോ പ്രവര്‍ത്തനങ്ങളും കാഴ്ച വെക്കുന്നത്. ഇതിന്റെ ഫലമായാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അംഗന്‍വാടി ഇവിടെ നിര്‍മിച്ചിരിക്കുന്നതെന്നും പഞ്ചായത്തിലെ അഞ്ച് അംഗന്‍വാടികള്‍ക്കു കൂടി സ്വന്തമായി കെട്ടിടം ലഭിച്ചാല്‍ പഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനാവുമെന്നും മന്ത്രി അറിയിച്ചു. 

 

ആവിഷ്‌കരിച്ച പദ്ധതികള്‍ സമയബന്ധിതമായി നടത്തുന്ന കാര്യത്തില്‍ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് നടത്തിയ മികച്ച പ്രവര്‍ത്തന ഫലമായായി അടിസ്ഥാന സൗകര്യ മേഖലകളിലും കാര്‍ഷികോത്പാദന മേഖലകളിലും സാമൂഹ്യ സേവന മേഖലകളിലും  ഓരോ വര്‍ഷവും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെട്ടിടം നിര്‍മ്മിക്കുന്നതിനായി അടിയോടിപറമ്പ് ചോല ട്രസ്റ്റും അഹമ്മദ് മാസ്റ്ററുമാാണ് സൗജന്യമായി സ്ഥലം അനുവദിച്ചത്. സര്‍ക്കാരും കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തും അനുവദിച്ച 14.5 ലക്ഷം രൂപ വിനിയോഗിച്ചാണ് അംഗന്‍വാടിയുടെ പണി പൂര്‍ത്തീകരിച്ചത്. രണ്ട് മുറികളും അടുക്കളയും സ്റ്റോര്‍, ബാത്ത് റൂമും, വരാന്ത തുടങ്ങി സൗകര്യങ്ങാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

 

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി കെ മീന, ആരോഗ്യ വിദ്യാദ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷാജി കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ മായിന്‍ മാസ്റ്റര്‍, കെ പി സജിത,  നിഷീജ, മോഹനന്‍, ഐസി ഡി എസ് സൂപ്പര്‍വൈസര്‍ വത്സല, ടി ശശിധരന്‍, യു പി സത്യനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

date