Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന് വേണ്ടി സി ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയില്‍ ആരം.ിക്കുന്ന വിവിധ പരിശീലനത്തിന് 20 നും 26 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  
പൈത്തണ്‍ പ്രോഗ്രാമിങ്ങ് - നാലുമാസത്തെ പരിശീലനത്തിന് ബി ടെക്്/എം സി എ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. ഐ ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിങ്ങില്‍ മൂന്നു മാസത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കോ ബി ഇ/ബി ടെക്/എം സി എ/ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.  ആറു മാസത്തെ ഐ ടി ബെയ്‌സ്ഡ് ബിസിനസ് മാനേജ്‌മെന്റ് പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ബി ഇ/ബി ടെക്/എം സി എ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. ആറു മാസത്തെ വിഷ്വല്‍ ഇഫക്ട്‌സ് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷ്വല്‍ മീഡിയ കോഴ്‌സിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബി എഫ് എ/ ബി ടെക്/എം സി എ/എം എസ് സി കമ്പ്യുൂട്ടര്‍ സയന്‍സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org ല്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി 15നകം സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തില്‍ ലഭിക്കണം.  ഇ മെയിലായി  cybersritraining@gmail.com ലും അയക്കാവുന്നതാണ്.  ഫോണ്‍: 0471 2933944, 9447401523, 9947692219.

 

ഭരണാനുമതി ലഭിച്ചു
കെ സി ജോസഫ് എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ഇരിക്കൂര്‍ മണ്ഡലത്തിലെ മാമ്പൊയില്‍ പബ്ലിക് ലൈബ്രറി കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ 10 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

 

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ എ ബ്ലോക്കിലും ബി ബ്ലോക്കിലും ലീച്ച് പിറ്റ് നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി മൂന്നിന് രണ്ടു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പിലേക്ക് കനോപ്പി ടെന്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി മൂന്നിന് പതിനൊന്ന്  മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
സിവില്‍ എഞ്ചിനീയറിങ് വകുപ്പിലെ സ്‌ട്രെങ്ത്ത് ഓഫ് മെറ്റീരിയല്‍ ലാബിലേക്ക് ഡിജിറ്റല്‍ ഓവന്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി നാലിന് പതിനൊന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

 

ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍; കൂടിക്കാഴ്ച മൂന്നിന്
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഫെബ്രുവരി മൂന്നിന് രാവിലെ 10 മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.  യോഗ്യത:എം എച്ച് എ അല്ലെങ്കില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ എം ബി എ.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2709920.

 

 

സ്‌കോള്‍ കേരള; വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് ക്ലാസ്
സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷക്ക് മുന്നോടിയായി കൗണ്‍സലിങ് നല്‍കുന്നു.  ഫെബ്രുവരി രണ്ടിന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 12.30 വരെ പള്ളിക്കുന്ന് ജി എച്ച് എസിലാണ് പരിപാടി.  ഫോണ്‍: 0497 2702706.
റീ ടെണ്ടര്‍
ആറളം ഫാമില്‍ പുതുതായി അനുവദിച്ച ഓടന്തോട് അക്ഷയകേന്ദ്രത്തിലേക്ക് വിവിധ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി 10 ന് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ഐ ടി ഡി പി ഓഫീസില്‍ ലഭിക്കും.
ഇ ലേലം
ജില്ലയിലെ ധര്‍മ്മടം, തലശ്ശേരി, മയ്യില്‍, വളപട്ടണം, ഉളിക്കല്‍, അാലക്കോട്, കണ്ണവം, ന്യൂമാഹി, പഴയങ്ങാടി, ശ്രീകണ്ഠപുരം എന്നീ പൊലീസ് സ്റ്റേഷന്‍ പരിസരത്തും വെള്ളാരംപാറ, ചക്കരക്കല്‍ ഡബിങ് യാര്‍ഡിലും സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത വാഹനങ്ങള്‍ അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തത്തില്‍ ഫെബ്രുവരി 10 ന് www.mstcecommerce.com മുഖേന ഇ ലേലം നടത്തും.  ഫോണ്‍: 0497 2763330.

 

റേഷന്‍ വിതരണം: തീയതി നീട്ടി
ജനുവരിയില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഫെബ്രുവരി ഒന്ന് ശനിയാഴ്ച വരെ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date