Skip to main content

അക കണ്ണിന്‍ വെളിച്ചമായി സ്മാര്‍ട്ട് ഫോണ്‍

സംസ്ഥാന സര്‍ക്കാറിന്റെ കാഴ്ച പദ്ധതിയുടെ ഭാഗമായി കേരള വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ സഹകരണത്തോടെ സ്മാര്‍ട്ട് ഫോണ്‍ വിതരണവും പരിശീലനവും എസ്. കെ. എം ജെ ജൂബിലി ഹാളില്‍ സി.കെ ശശീന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഴ്ച പരിമിതി നേരിടുന്നവരെ സ്വയം പര്യാപ്തരാക്കി മുഖ്യധാരയിലേക്ക് നയിക്കുന്നതിന്റെ  ഭാഗമായി പച്ചപ്പ് പദ്ധതിയുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലയില്‍ 21 പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണും ദ്വിദിന പരിശീലനവും നല്‍കിയത്. കാഴ്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ ആയിരം പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യുന്നത്. കാഴ്ച പരിമിതി നേരിടുന്നവര്‍ക്ക്  പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ചടങ്ങില്‍ കേരള വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഗിരീഷ് കീര്‍ത്തി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രൊഗ്രാം കോര്‍ഡിനേറ്റര്‍ കെ.ജെ ജോസ് കുഞ്ഞ് പദ്ധതി വിശദീകരണം നടത്തി. ദ്വിദിന പരിശീലനത്തിന് കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡിന്റെ പ്രവര്‍ത്തകര്‍,  കോ ഓര്‍ഡിനേറ്റര്‍ കെ ശിവദാസന്‍, സി.എം സുമേഷ്, വി.അരവിന്ദ്, ഫസീല സലീം എന്നിവര്‍ നേതൃത്വം നല്‍കി.

date