Skip to main content

വിദ്യാഭ്യാസ അവാര്‍ഡും സ്കോളര്‍ഷിപ്പും വിതരണം ചെയ്തു

 ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും ഉപരിപഠനത്തിനുള്ള  സ്കോളര്‍ഷിപ്പും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന മുഖ്യാതിഥിയായിരുന്നു.

  2019 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മികച്ച വിജയം  നേടിയവര്‍ക്കാണ്    അവാര്‍ഡ് നല്‍കിയത്.    22              വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ അവാര്‍ഡും 11 പേര്‍  സ്കോളര്‍ഷിപ്പും  ഏറ്റുവാങ്ങി.
 
      ഭാഗ്യക്കുറി ക്ഷേമനിധി  ബോര്‍ഡ് അംഗം  ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയശ്രീ കുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ.എസ്. സതീഷ്, തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date