Skip to main content
കണ്ണൂർ ഗവ.പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കൊറോണ വൈറസ് പ്രതിരോധ ബോധവത്കരണ റാലി

കൊറോണ വൈറസ്; ബോധവല്‍ക്കരണ റാലി നടത്തി

കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് എന്‍ എസ് എസ് - 165, 166 യൂണിറ്റുകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയ കൊറോണ വൈറസ് പ്രതിരോധ ബോധവല്‍ക്കരണ റാലി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ഇ മോഹനന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ എന്‍ അജയ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ടി കെ ജിതേഷ്, എന്‍ എസ് എസ് വളണ്ടിയര്‍ സെക്രട്ടറി എസ് ആശിഷ്, വളണ്ടിയര്‍മാരായ പി കെ ഷഫ്‌ന, പി അക്ഷയ എന്നിവര്‍ സംസാരിച്ചു.

date