Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പ്രത്യേക അദാലത്ത്
ഫെബ്രുവരി 5 ന്

ആധാരത്തില്‍ വില കുറച്ചു കാണിച്ച കേസുകള്‍ തീര്‍പ്പാക്കുന്നതിനായി ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഫെബ്രുവരി അഞ്ചിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു.  2017 മാര്‍ച്ച് 31 വരെയുള്ള കേസുകളില്‍ 70 ശതമാനം വരെ മുദ്രയിളവ് അനുവദിക്കുകയും കുറവു ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യും.  keralaregistration.gov.in  ല്‍ നിന്നും ആധാരം വില കുറച്ചു കാണിച്ചതിന് നടപടിയുള്ളതാണോ എന്ന് പരിശോധിക്കാവുന്നതാണ്.

 

താല്‍ക്കാലിക നിയമനം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ഏഴാംതരം പാസായവരും ബിരുദധാരികളല്ലാത്തവരുമായിരിക്കണം.  ഒരു ഗവണ്‍മെന്റ് സ്ഥാപനത്തില്‍ നിന്നോ 1860 ലെ സൊസൈറ്റീസ് ആക്ട് പ്രകാരമോ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററസി സയന്റിഫിക്ക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് 1955 പ്രകാരമോ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച ആയ തസ്തികയിലുള്ള ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.  പ്രായപരിധി 2019 ഫെബ്രുവരി ഒന്നിന് 18-41.  നിയമാനുസൃത വയസിളവ് ബാധകം.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 22 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ലേലം ചെയ്യും
കണ്ണൂര്‍ ഗവ.ഐ ടി ഐ യിലെ എഫ് എച്ച് ടി ട്രേഡിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍, എം ആര്‍ ടി വി ട്രേഡിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ എന്നിവ ഫെബ്രുവരി 13 ന് രണ്ട് മണിക്ക് സ്ഥാപനത്തില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2835183.

 

ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ഓഫീസിനു കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ മാടായി ഐ ടി ഐ യില്‍ വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   ഫെബ്രുവരി 17 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2877300.

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം
പെരിങ്ങോം ഗവ.ഐ ടി ഐ യില്‍ നിന്നും എസ് സി വി ടി ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികളില്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ ഫെബ്രുവരി 15 നകം ഐ ടി ഐ യില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

ഒഡെപെക്ക് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു
ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രെമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്ക്) മുഖേന വിവിധ രാജ്യങ്ങളിലേക്ക് അധ്യാപകരെയും നഴ്‌സുമാരെയും തെരഞ്ഞെടുക്കുന്നു.
യു എ ഇ യിലെ സി ബി എസ് ഇ സ്‌കൂളിലേക്ക്  സി ബി എസ് ഇ/ഐ സി എസ് ഇ സ്‌കൂളില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി മൂന്നിന് ഉച്ചക്ക് ഒരു മണിക്ക് തിരുവനന്തപുരം വഴുതക്കാടുള്ള ഒഡെപെക്ക് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.
യു എ ഇ യിലെ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കില്‍ ബി എസ് സി നഴ്‌സിന്റെ ഒഴിവിലേക്ക് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി ആറിന് ഒഡെപെക്ക് ഓഫീസില്‍ സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തുന്നു.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഹാഡ്/ഡി ഒ എച്ച് പരീക്ഷ പാസാകണം. പരിശീലനം ഒഡെപെക്ക് നല്‍കുന്നതാണ്.  വിശദ വിവരങ്ങള്‍ www.odepc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2329440/41/42/9061439675.

 

വനിതാരത്‌ന പുരസ്‌കാരത്തരിന് അപേക്ഷ ക്ഷണിച്ചു
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വനിതകള്‍ക്ക് നല്‍കിവരുന്ന വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  ആകെ അഞ്ച് പുരസ്‌കാരങ്ങളാണ് നല്‍കുന്നത്.  
സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.  തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദ വിവരങ്ങള്‍, രേഖകള്‍, ഹ്രസ്വ ചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമപ്പിക്കാവുന്നതാണ്.  പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 10 ന് മുമ്പ് അതത് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.  മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാവുന്നതാണ്.  2018 ല്‍ ഈ മേഖലകളില്‍ അപേക്ഷ നല്‍കിയവര്‍ ഈ വര്‍ഷം അപേക്ഷ നല്‍കേണ്ടതില്ല.  അവാര്‍ഡ് തുകയായി ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും നല്‍കുന്നതാണ്.  വിശദ വിവരങ്ങള്‍ directorate.wcd@kerala.gov.in ലും ജില്ലാ വനിത ശിശുവികസന ഓഫീസ്, ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും.  ഫോണ്‍: 0497 2700707.

ഇലക്ട്രിക്കല്‍ സെക്ഷന്‍ പുനര്‍നിര്‍ണ്ണയിക്കുന്നു
സെക്ഷന്‍ പുനര്‍ നിര്‍ണ്ണയത്തിന്റെ  ഭാഗമായി മാതമംഗലം സെക്ഷന്‍ പരിധിയില്‍പെട്ട രാജ് ബ്രിക്കറ്റ്, കടാംകുന്ന്, കൂളിമുക്ക്, കക്കറ, മക്കാടവര്‍, ചേപ്പാത്തോട്, ഈണ്ടി, പുറവട്ടം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലുള്ള എല്ലാ വൈദ്യുത ഉപഭോക്താക്കളെയും ഫെബ്രുവരി മുതല്‍ പാടിയോട്ട്ചാല്‍ സെക്ഷന്‍ പരിധിയിലേക്ക് മാറ്റിയിരിക്കുന്നു.  ഉപഭോക്താക്കള്‍ തുടര്‍ സേവനങ്ങള്‍ക്കായി പാടിയോട്ടുചാല്‍ സെക്ഷനുമായി ബന്ധപ്പെടണം.  ഫോണ്‍: 04985 231145, 9496011169, 9496010101(ഹോട്ട്‌ലൈന്‍), 1912 (കസ്റ്റമര്‍ കെയര്‍).

ജില്ലാതല ഇന്റര്‍ സെക്ടറല്‍ യോഗം
കൊറോണ വൈറസ് നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാതല ഇന്റര്‍ സെക്ടറല്‍ യോഗം ഫെബ്രുവരി മൂന്നിന് ഉച്ചക്ക് 12 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.

 

സ്റ്റാഫ് സെലെക്ഷന്‍ കമ്മീഷന്‍ ഡിഗ്രി ലെവല്‍ പരീക്ഷ:
സൗജന്യ  തീവ്രപരിശീലനം

മാര്‍ച്ച് രണ്ട് മുതല്‍ 11 വരെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ചു നടത്തുന്ന കംബൈന്‍ഡ്  ഗ്രാജുവേറ്റ് ലെവല്‍ Tier 1 പരീക്ഷക്കു വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്  ജനറല്‍ ഇന്റലിജന്‍സ്  ആന്‍ഡ് റീസണിങ്,  ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂട്,  ജനറല്‍ അവൈര്‍നെസ്, ഇംഗ്ലീഷ് കോമ്പ്രെഹെന്‍ഷന്‍ എന്നീ വിഷയങ്ങളില്‍  തീവ്ര പരിശീലനം നല്‍കുന്നു. സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് വെല്‍ഫേര്‍  കോഓര്‍ഡിനേഷന്‍ കമ്മിറ്റി (CGEWCC)കണ്ണൂര്‍,   കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ്  അക്കാദമി കല്യാശ്ശേരി  എന്നിവ സംയുക്തമായാണ് പരിശീലനം നടത്തുന്നത്. കല്യാശ്ശേരി  കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെച്ചു ഫെബ്രുവരി രാവിലെ ഞായറാഴ്ചയാണ് പരിശീലനം. താല്പര്യമുള്ളവര്‍ രാവിലെ ഒമ്പതു മണിക്ക്  കല്യാശ്ശേരി  അക്കാദമി സെന്ററില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8281098875, 9495724462.

ക്യാമ്പ് ഫോളോവര്‍
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ധോബി, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.    താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കാം.  മുന്‍ പരിചയമുള്ളവര്‍ രാവിലെ 10 മണിക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുസഹിതം ഹാജരാകണം.  ഫോണ്‍: 0497 2781316.

 

date