Skip to main content
മറയൂര്‍ പോലീസ് സ്റ്റേഷന്‍  ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്.

മറയൂര്‍ പൊലീസിന് ഫ്‌ളാറ്റ് : ഉത്ഘാടനം ഇന്ന് (ഫെബ്രുവരി 2) മന്ത്രി എം.എം.മണി നിര്‍വ്വഹിക്കും

മറയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുവാനായി 1.07 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റിന്റെ ഉത്ഘാടനം ഇന്ന് (02.02.2020) വൈദ്യൂതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കും. കേരള പോലീസ് ഹൗസിംഗ് കോര്‍പ്പറേഷനാണ്് കെട്ടിടം നിര്‍മ്മിച്ചത്.  പതിറ്റാണ്ടണ്‍ുകളായുള്ള  ആവശ്യമാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്.  രണ്ടണ്‍ു ബഡ്‌റൂം, ഹാള്‍, കിച്ചന്‍ ഉള്‍പ്പെടുന്ന 5 ഫ്‌ളാറ്റുകളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ഇന്ന്(ഞായറാഴ്ച) 3 ന് നടക്കുന്ന ചടങ്ങില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും.  സംസ്ഥാന പോലീസ് ചീഫ് ലോക് നാഥ് ബെഹ്‌റ, കേരള പോലീസ് ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി എം.ഡി ശ്യാം സുന്ദര്‍, ഐ.ജി.ഹര്‍ഷിത അട്ടല്ലൂരി, ഐ.ജി കാളി രാജ് മഹേഷ് കുമാര്‍, ഇടുക്കി എസ്.പി. പി.കെ.മധു, ഡി.വൈ.എസ്.പി. എം.രമേഷ് കുമാര്‍, മറയൂര്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ജഗദീശ്, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആരോഗ്യദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി, ബേബി ശക്തിവേല്‍, ഫ്രാന്‍സിസ്.കെ.വി, മനോജ് കുമാര്‍, കെ.ജി.പ്രകാശ് എന്നിവര്‍ സംബന്ധിക്കും.

 

date