Skip to main content

വനിതാരത്‌നപുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പ് എല്ലാ വര്‍ഷവും നല്‍കി വരുന്ന വനിതാരത്‌നപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും  ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര-സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത തുടങ്ങിയ അഞ്ച് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം. ഈ വര്‍ഷം മുതല്‍ അഞ്ച് പുരസ്‌കാരമാണ് നല്‍കുന്നത്. താത്പര്യമുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ കാഴ്ചവച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍, ഹൃസ്വ ചിത്രീകരണം എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി അഞ്ചിനകം ജില്ലാവനിതാ ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ റശൃലരീേൃമലേ.ംരറ@സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ജില്ലാ വനിതാ ശിശുവികസന ഓഫീസ്/ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
 

date