Skip to main content

പാചക വാതക ഉപഭോക്താക്കള്‍ക്ക് രസീത് നല്‍കുന്നതിലെ വീഴ്ച്ച ഗൗരവമായി പരിശോധിച്ചു നടപടി സ്വീകരിക്കണം:  പാചക വാതക ഓപ്പണ്‍ ഫോറം

 

പാചക വാതക ഉപഭോക്താക്കള്‍ക്ക് സിലിണ്‍റുകള്‍ നല്‍കുമ്പോള്‍ രസീത് നല്‍കുന്നതിലുണ്‍ാവുന്ന വീഴ്ച ഗൗരവമായെടുത്തു നടപടി സ്വീകരിക്കാന്‍ പാചക വാതക കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും പാചക വാതക ഉപഭോക്താക്കളുടേയും വിതരണക്കാരുടേയും ജില്ലാതല ഓപ്പണ്‍ ഫോറത്തില്‍ നിര്‍ദ്ദേശം. യഥാസമയം രസീതുകള്‍ ലഭിക്കുന്നില്ലെന്നും വിതരണക്കാര്‍ അധിക തുക ഈടാക്കുന്നെന്നുമുള്ള പരാതികളുടെ പശ്ചാത്തലത്തില്‍ എ.ഡി.എം. എന്‍.എം. മെഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഓപ്പണ്‍ ഫോറത്തിലാണ് തീരുമാനം.
കൃത്യമായ തുക രേഖപ്പെടുത്തിയ രസീത് യഥാസമയം ലഭിക്കുന്നില്ലെന്ന പരാതികളാണ് വ്യാപകമായുള്ളത്. സിലിണ്‍റുകള്‍ക്ക് അധിക തുക ഈടാക്കുന്നതായും വിവിധ താലൂക്കുകളില്‍ നിന്ന് പരാതികളുണ്‍്. ഇതിന്റെ സാഹചര്യം കൃത്യമായി പരിശോധിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ഒരാഴ്ചക്കകം റിപ്പോര്‍ട്ടു നല്‍കാന്‍ എ.ഡി.എം. നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും പരാതികള്‍ ആവര്‍ത്തിക്കുന്നു. ലഭ്യമാവുന്ന പരാതികളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്‍െത്തിയാല്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. മറ്റു ക്രമക്കേടുകളില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പാചക വാതക കമ്പനികള്‍ വിതരണക്കാരുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കണം. തുടര്‍ന്ന് റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ക്കു സമര്‍പ്പിക്കണമെന്നും എ.ഡി.എം. നിര്‍ദ്ദേശിച്ചു.
പാചക വാതക വിതരണവുമായി ബന്ധപ്പെട്ട പരാതികളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് പറഞ്ഞു. പ്രളയത്തില്‍ സിലിണ്‍റുകള്‍ നഷ്ടമായ ഉപഭോക്താക്കള്‍ക്കു പുതിയ സിലിണ്‍റുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്‍്. താലൂക്ക് തലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ അധിക തുക ഈടാക്കല്‍, രസീതു നല്‍കുന്നതിലെ വീഴ്ചകള്‍, സിലിണ്‍റുകളുടെ സംഭരണ വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കല്‍, സിലിണ്‍റുകള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങളും അളവു പരിശോധന സംവിധാനങ്ങളും ഒരുക്കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് കണ്‍െത്തിയത്. ഇക്കാര്യങ്ങളില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്‍്. ആവര്‍ത്തിക്കുന്നമുറയ്ക്ക് പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രസീത് നല്‍കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിതരണം സുതാര്യമാക്കാനും ഇ.ഡി.സി. മെഷീനുകള്‍ പ്രാവര്‍ത്തികമാക്കിവരികയാണെന്ന് ബി.പി.സി.എല്‍. സെയില്‍സ് ഓഫീസര്‍ അരവിന്ദാക്ഷന്‍ അറിയിച്ചു. സിലിണ്‍റുകള്‍ വിതരണം ചെയ്യുമ്പോള്‍തന്നെ റസീതു നല്‍കുന്ന സംവിധാനമാണിത്. ജില്ലയില്‍ പെരിന്തല്‍മണ്ണയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അധിക നിരക്ക് ഈടാക്കുന്നെന്ന പരാതികള്‍ക്കും പരിഹാരമാവും. ഒപ്പം പുതിയ ബുക്കിംഗ് സ്വീകരിച്ച് ഉടന്‍തന്നെ സിലിണ്‍ര്‍ ഉപ ഭോക്താക്കള്‍ക്കു നല്‍കാനുമാവും.
ബുക്കു ചെയ്ത സിലിണ്‍ര്‍ ലഭിച്ച അടുത്ത ദിവസംതന്നെ പുതിയ സിലിണ്‍റിനു ബുക്കു ചെയ്യുന്ന രീതിയില്‍ നിന്നു ഉപഭോക്താക്കള്‍ മാറി നില്‍ക്കണമെന്ന് ഐ.ഒ.സി.എല്‍ സെയില്‍സ് ഓഫീസര്‍ മഞ്ജുഷ ഗോപിനാഥ് അറിയിച്ചു. ബുക്കു ചെയ്തയുടന്‍ തന്നെ കമ്പനികള്‍ രസീത് തയ്യാറാക്കും. അടുത്ത ദിവസങ്ങളില്‍ത്തന്നെ സിലിണ്‍ര്‍ വിതരണം ചെയ്യുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. ആവശ്യമില്ലാത്ത സിലിറുകള്‍ ഉപഭോക്താവ് സ്വീകരിക്കാതിരിക്കുന്നത് റസീതുകള്‍ റദ്ദാകാന്‍ കാരണമാവുകയാണ്. സിലിണ്‍ര്‍ ലഭിക്കേണ്‍തിന്റെ ഒരാഴ്ച മുമ്പായി ബുക്കുചെയ്താല്‍മതിയെന്നും ഉടന്‍തന്നെ വിതരണം ചെയ്യുമെന്നും കാലതാമസമുായാല്‍ നടപടി സ്വീകരിക്കുമെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി.
പരാതികളില്‍ കാര്യക്ഷമമായ ഇടപെടലുകളുണ്‍ായതോടെ പരാതികള്‍ ഗണ്യമായി കുറയുന്നതായി ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഉപഭോക്താക്കളുടെ പ്രതിനിധികള്‍ അറിയിച്ചു. താലൂക്ക് തലങ്ങളില്‍ ലഭിച്ച പരാതികളില്‍ ഇടപെട്ടു പരിഹാരം ഉറപ്പാക്കിയിട്ടുണ്‍െന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ച പുതിയ രണ്‍ു പരാതികളില്‍ ഉടന്‍ തീര്‍പ്പുണ്‍ാക്കാനും ധാരണയായി. താലൂക്ക് സപ്ലൈ ഓഫീസര്‍മാരും ഉപഭോക്തൃ സംഘടന പ്രതിനിധികളും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു. 

date