Skip to main content

പുല്ലൂര്‍ -നടുച്ചാല്‍ കോളനി കുടിവെളള പദ്ധതി  മന്ത്രി ഡോ.കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു

 

മഞ്ചേരി പുല്ലൂര്‍-നടുച്ചാല്‍ കോളനി കുടിവെളള പദ്ധതി ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷകാര്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതികള്‍ യഥേഷ്ടം ഉപയോഗിക്കാമെന്ന ധാരണ തിരുത്തണം. സര്‍ക്കാരിന്റെ കയ്യില്‍ പണം ഉണ്‍െങ്കിലും കുടിവെള്ള പദ്ധതികളുണ്‍െങ്കിലും ഭൂമിക്കടിയില്‍ വെള്ളം വേണം. കുടിവെള്ളത്തിനുള്ള വെള്ളം കുടിവെള്ളാവശ്യങ്ങള്‍ക്ക് തന്നെ ഉപയോഗിക്കണം. അത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ വലിയ പ്രയാസങ്ങള്‍ കുടിവെള്ള മേഖലയില്‍ ഉണ്‍ാവുമെന്നും ഒരു തുള്ളി പോലും പാഴാക്കാതെ അവ ഉപയോഗിക്കണമെന്നും കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
മൈനോരിറ്റി വകുപ്പിന്റെ കീഴില്‍  നിരവധി ചെറുകിട കുടിവെള്ള പദ്ധതികളാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ന്യൂനപക്ഷ അധിഷ്ഠിത വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ഇതുപോലെ നടപ്പാക്കുന്നതെന്നും ചെറിയ അളവില്‍ ഇത്തരം പദ്ധതികള്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനാവുന്നുവെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു. പ്രദേശത്തെ പത്തോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
 പരിപാടിയില്‍ എം.ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സില്‍ അംഗമായ വല്ലാഞ്ചിറ മുഹമ്മദാലി,  പൂന്തല അഹമ്മദ്, അസൈന്‍ കാരാട്ട്, പി.കെ ഫിറോസ് മാസ്റ്റര്‍, കേരള വാട്ടര്‍ അതോറിറ്റി  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഫുവാദ് ബിന്‍ മുഹമ്മദ് അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
 

date