Skip to main content

പ്രകൃതിയെ തൊട്ടറിഞ്ഞ് ജില്ലയിലെ പ്രതിഭകൾ

 

 

വിവിധ വൈജ്ഞാനിക മേഖലകളിൽ പ്രത്യേക പരിപോഷണം നൽകാൻ  പൊതുവിദ്യാഭ്യാസ വകുപ്പ് തെരെഞ്ഞെടുത്ത ജില്ലയിലെ പ്രതിഭകളായ കുട്ടികൾക്ക്  കോടഞ്ചേരി ഗവ. കോളേജിൽ സഹവാസ ക്യാമ്പ് ഒരുക്കി.
പ്രദേശത്തെ ഭൂപ്രകൃതി, ജീവിത രീതികൾ എന്നിവ കുട്ടികൾ നേരിട്ട് മനസ്സിലാക്കുന്ന രീതിയിലാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. ഗോത്ര വർഗ ജീവിതവും പ്രദേശത്തു പ്രളയം വരുത്തിയ മാറ്റങ്ങളും കുട്ടികൾ അനുഭവിച്ചറിഞ്ഞു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ പരിസ്ഥിതി സംരക്ഷണം വിഷയമായി ചെമ്പുകടവ് അങ്ങാടിയിൽ തെരുവ് നാടകം അവതരിപ്പിച്ചു. ജില്ലാ കലക്ടർ സാംബശിവ റാവു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കലക്ടറുമായി കുട്ടികൾ ഒന്നര മണിക്കൂർ സംവദിച്ചു. വിവിധ വിഷയങ്ങളിലൊന്നിയുള്ളസംവാദത്തിൽ കുട്ടികൾ വളരെയധികം  ആവേശത്തോടെയാണ് പങ്കെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി പി മിനിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഡയറ്റ് പ്രി ൻസിപ്പൽ  ഇ കെ പദ്മനാഭൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ ബി മധു, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ എൻ മുരളി, അജിത കൃഷ്ണ കുളങ്ങര, വിവിധ മേഖല കളിലെ വിഷയവിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുത്തു.

date